ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയെ പലരും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പദ്ധതി യുവാക്കള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതി യുവാക്കളുടെ ഭാവിക്ക് സുവര്‍ണ അടിത്തറ പാകുന്നതുമാണ്.
അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവില്‍ നടക്കുന്ന കലാപശ്രമവും ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. ബിഹാറില്‍ അക്രമികള്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും പദ്ധതിയുടെ പേരില്‍ ചിലര്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളുടെ മറവില്‍ ആക്രമണം നടത്താനും പൊതുമുതല്‍ നശിപ്പിക്കാനുമുള്ള ശ്രമം വച്ചു പൊറുപ്പിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രതിഷേധങ്ങളുടെ പേരില്‍ അക്രമം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ സമീപകാല അനുഭവങ്ങള്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments