Latest NewsNewsIndiaBusiness

ശ്രീറാം ഗ്രൂപ്പ്: ലയനത്തിന് അനുമതി നൽകി ആർബിഐ

നിലവിൽ 1.8 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ശ്രീറാം ഗ്രൂപ്പിന് ഉള്ളത്

ആർബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ ഉടൻ ലയിക്കും. ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ ലയിപ്പിക്കുന്നതിനാണ് ശ്രീറാം ഗ്രൂപ്പ് ആർബിഐയുടെ അംഗീകാരം നേടിയത്. ഇതോടെ, ഈ രണ്ട് സ്ഥാപനങ്ങളും ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനിയുമായി ലയിക്കും.

നിലവിൽ 1.8 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ശ്രീറാം ഗ്രൂപ്പിന് ഉള്ളത്. ലയനം പൂർത്തിയായാൽ ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കും. കൊമേഴ്സ്യൽ, ഇരുചക്ര വാഹന വായ്പകൾ, സ്വർണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ചെറുകിട എന്റർപ്രൈസസ് ഫിനാൻസ് എന്നീ സേവനങ്ങളാണ് ലഭിക്കുക.

Also Read: സ്വ​കാ​ര്യ ബ​സ് ടോ​റ​സ് ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ച് അപകടം : 30 പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button