ഭോപ്പാൽ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ ഋതിക് ഭാമോർ ആണ് മരിച്ചത്.
രാത്രി പതിനൊന്നോടെ നിഷാന്ത്പുരയിലെ ഒറ്റപ്പെട്ട പ്രദേശത്താണു കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ തൊഴിലാളികളാണ്.
Read Also : വ്യാജ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി: യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും
കുട്ടിയെ വീട്ടിൽ കാണാത്തതിനെത്തുടർന്ന്, മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments