KeralaLatest NewsNews

ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും 2.5 ടൺ റേഷനരി പിടികൂടി

പിതാവായ റസാഖാണ് തമിഴ്നാട്ടിൽ നിന്നും റേഷനരി എത്തിച്ചതെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞു.

പാലക്കാട്‌: ഡി.വൈ.എഫ്.ഐ മുൻ മേഖലാ പ്രസിഡന്റിൻ്റെ വീട്ടിൽ നിന്നും 2.5 ടൺ റേഷനരി പിടികൂടി. തമിഴ്നാട് റേഷനരിയാണ് പിടികൂടിയത്. സംഭവത്തിൽ, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ഡി.വൈ.എഫ്.ഐ വാളയാർ മുൻ മേഖലാ പ്രസിഡന്റും സി.പി.എം. വാളയാർ ബ്രാഞ്ച് കമ്മറ്റിയംഗവുമായ ഷെമീറിൻ്റെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം 2,815 കിലോ തമിഴ്നാട് റേഷനരി പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വാളയാർ എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഷെമീറിൻ്റെ വീടിന് മുന്നിലെ ഷെഡിൽ സൂക്ഷിച്ച 56 ചാക്ക് തമിഴ്നാട് റേഷനരി പിടികൂടിത്. പിടിച്ചെടുത്ത അരി തുടർനടപടികൾക്കായി സപ്ലൈ വകുപ്പിന് കൈമാറിയിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിനായി പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ റിപ്പോർട്ട് സമർപ്പിയ്ക്കും.

Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

പിതാവായ റസാഖാണ് തമിഴ്നാട്ടിൽ നിന്നും റേഷനരി എത്തിച്ചതെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞു. റസാഖിനെതിരെ ആവശ്യസാധന നിയമപ്രകാരം കേസെടുക്കും. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളർ ചേർത്ത് വിലകൂട്ടി വിൽക്കാനാണ് വൻതോതിൽ സംഭരിച്ച് വെച്ചത്. ട്രെയിനിലൂടെയും, അതിർത്തിയിലെ ഊടുവഴികളിലൂടെയുമാണ് തമിഴ്നാട്ടിൽ നിന്നും അരി കടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button