ചവറ: വൃദ്ധയെ ചവറ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മനയിലേയത്ത് പീടികയിൽ ഖദീജ ഉമ്മ കുഞ്ഞിനെ (66) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ പതിനാലിന് വൈകുന്നേരത്തോടു കൂടി ഇവരെ കാണായാതിരുന്നു. തുടർന്ന്, ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പതിനൊന്നുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം കഠിന തടവ്
ചവറ ടി എസ് കനാലിൽ കെഎംഎൽഎൽ എംഎസ് പ്ലാന്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒഴുകിയെത്തിയതാവാം എന്നാണ് പൊലീസ് നിഗമനം. ചവറ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്.
കരുനാഗപ്പള്ളി നിന്നും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments