Latest NewsKeralaNews

അഭിമാന നേട്ടം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 11 ആശുപത്രികൾക്ക് പുന:അംഗീകാരവും 2 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവുമാണ് ലഭിച്ചത്. എറണാകുളം രായമംഗലം കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോറും, കോട്ടയം കല്ലറ കുടുംബാരോഗ്യ കേന്ദ്രം 97 സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

Read Also: അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നില്‍ വി.ഡി. സതീശന്‍, യു.ഡി.എഫിന്റെ വികൃത മുഖം പുറത്തുവരുന്നു: ഇ.പി ജയരാജന്‍

സംസ്ഥാനത്ത് ആകെ 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 4 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 92 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം 97%, മുണ്ടക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 80.40%, പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം 89%, കോട്ടയം മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം 95%, ഇടുക്കി പാറക്കടവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 87.20%, എറണാകുളം തൃപ്പൂണിത്തുറ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 90.30%, മണീട് കുടുംബാരോഗ്യ കേന്ദ്രം 98.47%, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം 96%, കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം 89%, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95%, വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 93% എന്നീ കേന്ദ്രങ്ങൾക്കാണ് മൂന്ന് വർഷത്തിന് ശേഷം വീണ്ടും എൻക്യുഎഎസ് ബഹുമതി ലഭിച്ചത്.

Read Also: ‘ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിലെ പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വിനായകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button