കെഎസ്ഇബിയുമായി പുതിയ കരാറിൽ ഏർപ്പെടാനൊരുങ്ങി കെപിപിഎൽ. വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെടുന്നത്. പേപ്പർ പ്രൊഡക്സിന്റെ പ്രവർത്തനങ്ങൾക്ക് എക്സ്ട്രാ ഹൈ ടെൻഷൻ കണക്ഷനാണ് ആവശ്യമുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം, രണ്ടു ഘട്ടങ്ങളിലായുള്ള കരാറിലാണ് കെപിപിഎല്ലും കെഎസ്ഇബിയും ഒപ്പുവെക്കുന്നത്. ആദ്യ ഘട്ടത്തിൽ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടക്കാല കരാറിൽ ഏർപ്പെടും. പിന്നീട്, വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തയ്യാറാകുമ്പോഴാണ് അടുത്ത ഘട്ടത്തിലുളള കരാറിൽ ഏർപ്പെടുന്നത്.
Also Read: ചോരക്കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചു: തെരുവുനായ്ക്കൾ ജീവനോടെ കടിച്ചുകീറി, മുക്കാൽ ഭാഗവും ഭക്ഷിച്ച നിലയിൽ
വ്യവസായ മന്ത്രി പി. രാജീവ്, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് കരാറുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.
Post Your Comments