Latest NewsNewsIndia

അവിഹിതം കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് കാമുകന്റെ സഹായത്തോടെ

കൈമൂര്‍: കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബിഹാറിലെ കൈമൂര്‍ ജില്ലയിയിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ അണെന്ന് വരുത്തി തീര്‍ക്കാന്‍ ഇരുവരും ശ്രമിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.

Read Also: അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന കുപ്രചാരണങ്ങളിലും അക്രമങ്ങളിലും പ്രതികരണവുമായി മുന്‍ വ്യോമസേന മേധാവി

ഭാബുവ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള മോക്രിയിലാണ് സംഭവം നടന്നത്. ധര്‍മേന്ദ്രയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി അമ്മ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടായിരുന്നുവെന്നും അച്ഛന്‍ അത് ചോദ്യം ചെയ്തിരുന്നുവെന്നും ധര്‍മേന്ദ്രയുടെ മകന്‍ പോലീസിനോട് പറഞ്ഞു. പോലീസ് എത്തി കുടുംബത്തിലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയിരുന്നു. എന്നാല്‍, വിവരം പോലീസില്‍ അറിയച്ചതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ തീരുമാനിക്കുന്നത്.

പരാതി നല്‍കിയതിന് പ്രതികാരമായി അനില്‍ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും മകന്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. ഭിഷണിപ്പെടുത്തിയ അന്ന് രാത്രിയില്‍ കാമുകന്‍ വിട്ടിലെത്തുകയും ഭാര്യയും കാമുകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button