ന്യൂഡൽഹി: അഗ്നിപഥിനെ പിന്തുണച്ച് കാര്‍ഗില്‍ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച സൈനിക മേധാവി ജനറല്‍ വി.പി. മാലിക്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ ട്രെയിനും ബസും കത്തിക്കുന്നവരെയോ സേനക്ക് വേണ്ടെന്നാണ് വി.പി. മാലിക് അഭിപ്രായപ്പെട്ടത്.
Also Read:കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ!
‘സായുധ സേന സന്നദ്ധ സേനയാണ്. അത് ഒരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനുമുള്ള ഏറ്റവും മികച്ച ആളുകളെയാണ് സായുധ സേനക്ക് ആവശ്യം. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ പ്രതിഷേധത്തിന്റെ പേരില്‍ ട്രെയിനും ബസും കത്തിക്കുന്നവരെയോ അല്ല സേനക്ക് വേണ്ടത്’, ജനറല്‍ വി.പി. മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
‘റിക്രൂട്ട്മെന്റ് നിര്‍ത്തിവയ്ക്കുമ്പോള്‍ അത് പല ഉദ്യോഗാര്‍ഥികളെയും ബാധിക്കും. രണ്ടു വര്‍ഷം റിക്രൂട്ട്മെന്റ് നടന്നില്ല. ചില ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായം കൂടിപ്പോയിരിക്കും. അവര്‍ക്ക് അഗ്നിപഥിലേക്ക് അപേക്ഷിക്കാനാകില്ല. അവരുടെ നിരാശയും വിഷമവും എനിക്ക് മനസ്സിലാകും’, അദ്ദേഹം വ്യക്തമാക്കി.
‘ഐ.ടി.ഐകളില്‍ നിന്നും സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെയാണ് സൈന്യത്തിലേക്ക് എടുക്കേണ്ടത്. അവര്‍ക്ക് ബോണസ് പോയിന്റ് നല്‍കണം. സൈന്യത്തിന് സാങ്കേതിക ജ്ഞാനമുള്ളവര്‍ ആവശ്യമാണ്. അവര്‍ക്ക് നാലുവര്‍ഷത്തിനു ശേഷം തുടര്‍ച്ച നല്‍കാവുന്നതുമാണ്. ആദ്യം പദ്ധതി നടപ്പില്‍ വരട്ടെ. അപ്പോള്‍ അതിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹരിച്ച് മുന്നോട്ട് പോകാനും സാധിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments