വിമാന ഇന്ധനവില ഉയർന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത. വിമാനത്തിൽ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവൽ വിലയാണ് കുതിച്ചുയർന്നത്. നിലവിൽ ഒരു കിലോലിറ്റർ ജെറ്റ് ഫ്യുവൽ വില 1.41 ലക്ഷം കോടി രൂപയാണ്. ജൂൺ മാസത്തിൽ മാത്രം ജെറ്റ് ഫ്യുവൽ വില 16 ശതമാനമാണ് കുതിച്ചുയർന്നത്.
വിമാന സർവീസുകളുടെ ചിലവും ഉയർത്തിയിട്ടുണ്ട്. 40 ശതമാനം വരെയാണ് സർവീസ് ചിലവുകൾ വർദ്ധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകളും ഉയർത്തുന്നത്. ‘ഇന്ധനവില ഉയരുന്നതിനാൽ ടിക്കറ്റ് നിരക്കുകൾ 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കേണ്ടി വരും’, സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗ് പറഞ്ഞു.
Post Your Comments