Latest NewsKeralaNews

നടൻ വിനായകനെതിരെ ഉയരുന്ന ആക്രമണങ്ങൾക്ക് പിന്നിലെ കാരണം ജാതിയും നിറവുമാണ്: മൃദുല ദേവി

തീർച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നിൽക്കുന്നുണ്ട്. എങ്കിൽപ്പോലും അന്ന് ഞാൻ പറഞ്ഞ വാക്കിൽ ഇന്നും ഉറച്ചു നിൽക്കുന്നു.

കൊച്ചി: നടൻ വിനായകന് പിന്തുണയുമായി സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി. വിനായകനെതിരെ ഉയരുന്ന ആക്രമണങ്ങൾക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്നും വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും മൃദുല ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. വിനായകനെതിരെയുള്ള ആക്രമണങ്ങൾ ഒരു നടന്മാർക്കും നേരിടേണ്ടി വന്നിട്ടില്ലെന്നും വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് താൻ ഒരു കാലത്തും യോജിക്കില്ലെന്നും മൃദുല ദേവി വ്യക്തമാക്കി.

‘വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങൾക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാൽ വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ്. അതിവിടെ ഒരു നടന്മാർക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്റെ ജാതി കാരണമാണ് ‘താൻ’ എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും’- മൃദുല ദേവി വ്യക്തമാക്കി.

Read Also: വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ

‘തീർച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നിൽക്കുന്നുണ്ട്. എങ്കിൽപ്പോലും അന്ന് ഞാൻ പറഞ്ഞ വാക്കിൽ ഇന്നും ഉറച്ചു നിൽക്കുന്നു. വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാൻ ഒരു കാലത്തും യോജിക്കില്ല. വിനായകനോട് മാത്രമാണ് ഇത്തരത്തിൽ മാധ്യമങ്ങൾ പെരുമാറുന്നതും വയലൻസ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നിൽക്കുന്നു എന്നതിൽ എനിക്ക് വളരെയേറെ അഭിമാനമുണ്ട്’- മൃദുല പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button