![](/wp-content/uploads/2022/06/agnipath-scheme.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് അഗ്‌നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന വ്യാജപ്രചാരണങ്ങളിലും അക്രമങ്ങളിലും പ്രതികരിച്ച് മുന്‍ വ്യോമസേന മേധാവി. അഗ്‌നിപഥ് പദ്ധതി യുവാക്കള്‍ക്ക് സ്ഥിരം നിയമനം നഷ്ടപ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയ വ്യക്തമാക്കി.
Read Also:ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ നിന്ന് 250 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
പ്രതിരോധ സേനകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സ്ഥിരം തൊഴില്‍ നഷ്ടമാകുമെന്നാണ് പ്രചാരണം. ഇതിന്റെ പേരിലാണ് പ്രതിഷേധങ്ങളും വ്യാപക അക്രമങ്ങളും അരങ്ങേറുന്നത്. ഇതിന്റെയൊന്നും ഒരു ആവശ്യവുമില്ലെന്നും വ്യോമസേന മേധാവി പറഞ്ഞു.
പദ്ധതിയെ കുറിച്ച് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്. മാദ്ധ്യമങ്ങളില്‍ വന്ന ചില കാഴ്ചപ്പാടുകളാണ് യുവാക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് ആര്‍.കെ.എസ് ബദൗരിയ വ്യക്തമാക്കി.
Post Your Comments