Latest NewsNewsIndia

രാ​ഹുലിന്റെ ആവശ്യം അം​ഗീകരിച്ചു: വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മാറ്റിവെച്ചതായി ഇഡി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ മാറ്റിവെച്ചതായി ഇഡി. മാതാവ് സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി, വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന രാഹുൽ ​ഗാന്ധിയുടെ ആവശ്യം ഇഡി അം​ഗീകരിക്കുകയായിരുന്നു.

തുടർന്ന്, കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ‍ഡി പുതിയ നോട്ടീസ് നൽകി. കോവിഡാനന്തര ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന്, ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ്, ചോദ്യം ചെയ്യലിന് ഇടവേള വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടത്.

കശ്മീരില്‍ വന്‍ ആക്രമണത്തിനുള്ള പദ്ധതി തകര്‍ത്ത് പോലീസ്

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായി മൂന്ന് ദിവസമാണ് രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്തത്. ദിവസവും 10 മണിക്കൂർ വീതം 30 മണിക്കൂറാണ് ഇഡ‍ി രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button