Latest NewsKeralaIndiaNews

അറപ്പുളവാക്കുന്നു, എന്തൊക്കെയോ വിളിച്ച് പറയുന്നു: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് കെ.ടി ജലീലിന്റെ മറുപടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി മുൻമന്ത്രി കെ.ടി ജലീൽ. തിരുവനന്തപുരത്ത് വച്ച് നടന്ന പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. മാധവ വാര്യരുമായി ബിസിനസ് ഇടപാടുകൾ ഒന്നും ഇല്ലെന്ന് ജലീൽ പറയുന്നു. ഷാർജ സുൽത്താന് ഡി ലിറ്റ് നൽകാൻ താൻ ഇടപെട്ടിട്ടില്ലെന്നും ജലീൽ വ്യക്തമാക്കുന്നു.

ജലീലിന്റെ ബിനാമിയാണ് മാധവ വാര്യർ എന്നായിരുന്നു സ്വപ്ന സത്യവാങ്മൂലത്തിൽ പറഞ്ഞത്. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറഞ്ഞു. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button