തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ വരുന്ന അഞ്ച് ദിവസം വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Read Also: ‘നിങ്ങളും കഞ്ചാവടിച്ചിട്ട് വാ ‘: മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി വിനായകൻ
ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വ്യാഴാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ച, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച സംസ്ഥാനമൊട്ടാകെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഞായറാഴ്ചയാകുമ്പോഴേയ്ക്കും മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെന്നാണ് നിഗമനം. ഞായറാഴ്ച ആറ് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്.
കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments