ആലത്തൂർ: ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. മേലാർക്കോട് കടമ്പിടി പാഴിയോട് പുത്തൻതുറയിൽ ആഷിഖിനെയാണ് (37) അറസ്റ്റ് ചെയ്തത്. ആലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
Read Also : ‘തനിക്കെതിരെ വധഭീഷണിയുണ്ട്’: ഡി.ജി.പിക്ക് പരാതി നൽകി വീണ എസ് നായർ
മേയ് 16ന് പുലർച്ച രണ്ടോടെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മലക്കുളം കനാൽ റോഡിനടുത്താണ് മോഷണം നടന്നത്. ഈ കേസിലെ രണ്ട് പേരെ മൂന്ന് ദിവസം മുമ്പ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. വണ്ടാഴി നെല്ലിക്കോട് രാജേഷ് (32), ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടിൽ സുബൈർ (37) എന്നിവരാണ് നേരത്തേ പിടിയിലായവർ.
ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments