PathanamthittaLatest NewsKeralaNattuvarthaNews

അസമീസ് സ്വദേശിനികളെ കടന്നു പിടിച്ചു : മൂന്ന് പ്രതികൾ പിടിയിൽ

വെണ്ണിക്കുളം കോഴിമലയില്‍ താഴേ വീട്ടില്‍ അനില്‍ (42), കുറ്റൂര്‍ കുന്നുകണ്ടത്തില്‍ പ്രേം കെ. ജോസഫ് (40), മുത്തൂര്‍ കണിയാംപറമ്പില്‍ ഫിറോസ് (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്

തിരുവല്ല: ഭര്‍ത്താക്കന്മാരില്ലാത്ത സമയത്ത് താമസ സ്ഥലത്തെത്തി അസമീസ് സ്വദേശിനികളെ കടന്നു പിടിച്ച സംഭവത്തിൽ മൂന്നു പേര്‍ പൊലീസ് പിടിയിൽ. വെണ്ണിക്കുളം കോഴിമലയില്‍ താഴേ വീട്ടില്‍ അനില്‍ (42), കുറ്റൂര്‍ കുന്നുകണ്ടത്തില്‍ പ്രേം കെ. ജോസഫ് (40), മുത്തൂര്‍ കണിയാംപറമ്പില്‍ ഫിറോസ് (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുവല്ല ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തറിന്‍റെ നേതൃത്വത്തില്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Also : എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു: വിജയ ശതമാനം 99.26, വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവ്

തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ആസാം സ്വദേശിനികളെ തേടിച്ചെന്നതായിരുന്നു അഞ്ചംഗ സംഘം. ഇതിനിടെ ഒരു യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി ഇവരുമായി വാക്കേറ്റമായി. തുടര്‍ന്ന്, നടന്ന സംഘട്ടനത്തില്‍ മൂന്ന് ആസാം സ്വദേശിനികള്‍ക്കും ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്കും പരുക്കേറ്റു. അസാം സ്വദേശിയുടെ പരാതിയിൽ മൂവർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി ഡി.വൈ.എസ്.പി പറഞ്ഞു.

മറ്റ് രണ്ടു പേര്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button