തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവരെ ക്യാബിൻ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന് ശക്തമായി പിടിച്ചുതള്ളിയെന്ന് ഇൻഡിഗോ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇൻഡിഗോ രാവിലെ തന്നെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു.
അതേസമയം, ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ഡി.ജി.സി.എ.യ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പ്രതിഷേധിച്ചവരെ ക്യാബിന് ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണം നടത്തും. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെക്കുറിച്ചും കമ്പനി അന്വേഷിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും.
Post Your Comments