WayanadLatest NewsKeralaNattuvarthaNews

വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്

സുൽത്താൻ ബത്തേരി: വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്.

വ്യാഴാഴ്ച്ച രാവിലെ 10.30യോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വച്ചാണ് മരണം സംഭവിച്ചത്. പനിയെ തുടർന്ന്, അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി മടങ്ങി.

Read Also : വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളേതൊക്കെ?

എന്നാൽ, വീണ്ടും പനി മൂർച്ഛിച്ചതിനെ തുടർന്ന്, ബുധനാഴ്ച ഉച്ചയോടെ താലൂക്ക് ആശുപത്രിയിലെത്തി അഡ്മിറ്റാക്കി. പിന്നീട് ബുധനാഴ്ച വൈകിട്ട് തന്നെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ബത്തേരി അസംപ്ഷൻ സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഹനസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button