തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തെ വിജയ ശതമാനം 99.47 ആയിരുന്നു. വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവാണ് ഉണ്ടായത്. പരീക്ഷ എഴുതിയ 4,26,469 പേരിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല.
വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ (99.76%). വയനാടാണ് വിജയശതമാനം കുറഞ്ഞ റവന്യു ജില്ല (98.07%). ഗൾഫിൽ 571 പേർ പരീക്ഷ എഴുതിയതിൽ 561 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയം 98.25%. ടി.എച്ച്.എസ്.എൽ.സിയിൽ 2977 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 2912പേർ വിജയിച്ചു. വിജയം 99.49%. മൊത്തം എ പ്ലസ് ലഭിച്ചവർ 112.
ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയി : പ്രതി അറസ്റ്റിൽ
പരീക്ഷാ ഫലം വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം.
പരീക്ഷാ ഫലമറിയാൻ:
http://keralaresults.nic.in, http://www.keralapareekshabhavan.in, http://sslchiexam.kerala. gov.in, http://thslcexam.kerala.gov.in, http://thslchilcexam. kerala.gov.in, http://ahslcexam.kerala.gov.in
Post Your Comments