KeralaLatest NewsNewsIndia

ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ, രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസിൽ ഇഡി തുടര്‍ നടപടികളെടുക്കുക.

Also Read:സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണ വില

മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മറ്റു ഉന്നതർക്കും കേസിൽ പങ്കുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് ഇഡിയ്ക്ക് മൊഴി നൽകിയത്. മൊഴി വിശദമായി പരിശോധിച്ചായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്ര ഡയറക്‌ട്രേറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

അതേസമയം, കേസിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button