ശ്രീനഗര്‍: ഭീകരര്‍ക്ക് ഫണ്ട് നല്‍കി സഹായിക്കുന്ന കേന്ദ്രങ്ങളേയും സംഘടനകളേയും കണ്ടെത്താന്‍ എന്‍ഐഎ കശ്മീരില്‍ വ്യാപക റെയ്ഡ് നടത്തുന്നു. ഭീകരവേട്ടയ്ക്കൊപ്പം സാമ്പത്തിക സ്രോതസ്സുകളും സഹായികളേയും കണ്ടെത്താനാണ് സുരക്ഷാ സേനകള്‍ക്ക് സമാന്തരമായി എന്‍ഐഎ റെയ്ഡുകള്‍ നടത്തുന്നതെന്നാണ് വിവരം. ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയിലെ ചകാന്‍ ദ ബാഗിലും വടക്കന്‍ കശ്മീര്‍ മേഖലയിലെ ബരാമുള്ള ജില്ലയിലെ സലാമാ ബാദിലുമാണ് റെയ്ഡ് നടക്കുന്നത്.
Read Also: ഹോട്ടൽ ഉടമയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും അനധികൃതമായി വിദേശപണം എത്തിക്കുന്നവരുണ്ടെന്നാണ് കണ്ടെത്തല്‍. ഭീകരര്‍ക്ക് മയക്കുമരുന്നും പണവും നല്‍കുന്നവരെല്ലാം പരസ്പരം ബന്ധമുള്ളവരുമാണെന്ന് അന്വേഷണ ഏജന്‍സികള്‍ ആദ്യമേ കണ്ടെത്തിയിരുന്നു. ബരാമുള്ള ജില്ലയിലെ ജനവാസ മേഖലയിലെ വിവിധ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
ഭീകരര്‍ക്കായി മയക്കുമരുന്ന് വിതരണം ചെയ്യുകയും അത് വില്‍പ്പന നടത്തി തുക ശേഖരിച്ച് ഭീകരരിലേയ്ക്ക് എത്തിക്കുന്നവര്‍ പല ഭാഗത്തുമുണ്ടെന്ന സൂചനയും തെളിവും ലഭിച്ചിടത്താണ് എന്‍ഐഎ പരിശോധന നടത്തുന്നത്.
Post Your Comments