ആതുര സേവന മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം ലഭിച്ചു. ഐബാർക്ക് ഏഷ്യൻ ഇനിഷ്യേറ്റീവിന്റെ ഈ വർഷത്തെ ഐക്കണിക്ക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരമാണ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന് ലഭിച്ചത്. ഇന്ത്യയിലെ ശ്രദ്ധേയമായ ഗവേഷണ സ്ഥാപനമാണ് ഐബാർക്ക്. കൂടാതെ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐബാർക്ക്.
മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ വിഭാഗത്തിലാണ് ആസ്റ്റർ മിംസിനെ പരിഗണിച്ചത്. ആതുര സേവന രംഗത്ത് വ്യത്യസ്ത പ്രവർത്തനങ്ങളാണ് ആസ്റ്റർ മിംസ് നടത്തുന്നത്. 14 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയയും കാൻസർ ബാധിതർക്ക് റേഡിയേഷൻ ചികിത്സക്ക് ആവശ്യമായ ആനുകൂല്യങ്ങളും ആസ്റ്റർ മിംസ് നൽകിയിട്ടുണ്ട്. കൂടാതെ, കോവിഡ് കാലത്ത് നടത്തിയ ഇടപെടലുകൾ എന്നിവ ശ്രദ്ധേയമായി. ഇവയെല്ലാം പരിഗണിച്ചാണ് ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം ലഭിച്ചത്.
Also Read: വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ: വിവാഹ വാർഷിക ദിനത്തിൽ മുഹമ്മദ് റിയാസ്
Post Your Comments