ലണ്ടന്‍: ആണവശേഷിയുള്ള അന്തര്‍വാഹിനിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പദ്ധതി തയ്യാറാക്കിയ വനിതാ സബ്മറൈന്‍ ക്യാപ്റ്റനേയും കാമുകനേയും പുറത്താക്കി ബ്രിട്ടീഷ് റോയല്‍ നേവി. ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഇരുവരും പരസ്പരം ഇ-മെയിലുകള്‍ കൈമാറിയിരുന്നു.
Read Also: എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു: വിജയ ശതമാനം 99.26, വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവ്
ആണവ ശേഷിയുള്ള മുങ്ങിക്കപ്പലിലെ ആദ്യ വനിത പോരാളി ആയ ലെഫ്റ്റനന്റ് സോഫീ ബ്രൂക്കിനേയും കാമുകന്‍ ലെഫ്റ്റനറ്റ് കമാന്‍ഡര്‍ നിക്കോളാസ് സ്റ്റോണിനേയുമാണ് പുറത്താക്കിയത്. ലെഫ്റ്റനന്റ് സോഫി അധികം വൈകാതെ ഈ മുങ്ങിക്കപ്പലിന്റെ ക്യാപ്റ്റന്‍ പദവിയിലേക്ക് എത്താന്‍ സാദ്ധ്യതയുള്ള വ്യക്തിയായിരുന്നു.
തങ്ങളുടെ ലൈംഗിക സ്വപനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനിടയില്‍ മുങ്ങിക്കപ്പലിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ഇവര്‍ പരസ്പരം ഇ-മെയില്‍ വഴി പങ്കുവച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ശത്രുക്കള്‍ക്ക് ഈ സന്ദേശം ഹാക്ക് ചെയ്യാന്‍ ആയാല്‍ രാജ്യസുരക്ഷയെ പോലും അട്ടിമറിക്കുന്ന തരത്തിലുള്ള വിവരങ്ങളായിരിക്കും അവര്‍ക്ക് ലഭിക്കുക എന്ന് കോര്‍ട്ട് മാര്‍ഷല്‍ നിരീക്ഷിച്ചു. കപ്പല്‍ യാത്ര തുടങ്ങുന്ന സമയം, യാത്ര ചെയ്യുന്ന ദിശ, വേഗത, എത്ര ആഴത്തിലാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ അവരുടെ സന്ദേശങ്ങളില്‍ ഉണ്ടായിരുന്നു.
ഇവര്‍ തമ്മില്‍ അതീവ രഹസ്യമായി പുലര്‍ത്തി പോരുന്ന ലൈംഗിക ബന്ധത്തിന്റെ വിവരങ്ങളായിരുന്നു ഈ സന്ദേശത്തില്‍ മുഴുവനും. അതേസമയം സ്റ്റോണ്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ ദിവസം തന്നെ സ്റ്റോണിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. മാത്രമല്ല, ആറുമാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടതുണ്ട്. സന്ദേശം ചോര്‍ന്ന വിവരം അറിഞ്ഞയുടന്‍ ജോലി രാജിവെച്ച് കുടുംബം വക കാര്‍ ഡീലര്‍ഷിപ്പ് ഓഫീസില്‍ ജോലി ചെയ്യുന്ന ബ്രൂക്കിനും ഔപചാരികമായ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു, ഒപ്പം അഞ്ചു മാസത്തെ തടവും ഇവര്‍ക്ക് അനുഭവിക്കണം.
Post Your Comments