Latest NewsIndia

രാഹുലിന്റെ അറസ്റ്റിന് സാധ്യത: ജയിലിലിട്ട് ഭയപ്പെടുത്താമെന്നു കരുതേണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇതോടെ പ്രതിഷേധം കനപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. മോദി സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാൽ രാഹുലിനെ അന്വേഷണ ഏജൻസികളെ വച്ച് വേട്ടയാടുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും മുന്നോട്ടുപോകുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിയോട് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകണം. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണം എന്നാണ് രാഹുൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇഡി അത് പരിഗണിച്ചില്ല. രാവിലെ പതിനൊന്ന് മണിക്കാണ് ഹാജരാകാൻ നിർദ്ദേശം. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു പോയത്.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു. ഈ ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. എന്നാൽ, ഉത്തരങ്ങളും വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ് ഇ ഡി അസിസ്റ്ററ്റ് ഡയറക്ടർ മോണിക്കാ ശർമ്മ നേതൃത്വം നൽകുന്ന സംഘം രാഹുലിനോട് ഇന്നലെ ചോദിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button