Latest NewsNewsIndia

മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ: പരാമർശം ഇഡിക്കെതിരായ പ്രതിഷേധത്തിനിടെ

നാഗ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് കോൺ​ഗ്രസ് നേതാവ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് നാ​ഗ്പൂരിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ അധിക്ഷേപം നടത്തിയത്.

നായ ചാകുന്നതുപോലെ നരേന്ദ്രമോദി ചാകും എന്നായിരുന്നു ഷെയ്ഖ് ഹുസൈൻ പ്രസംഗത്തിൽ പറഞ്ഞത്. അതേസമയം, കോൺ​ഗ്രസ് നേതാവിന്റെ പ്രസ്താവയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഷെയ്ഖ് ഹുസൈന്റെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നാഗ്പൂർ ബി.ജെ.പി നേതാക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഷെയ്ഖ് ഹുസൈനെതിരെ പോലീസ് കേസെടുത്തു.

ഹജ്: തീർത്ഥാടകർക്കുള്ള പ്രതിരോധ വാക്‌സിനുകൾ സൗജന്യമെന്ന് സൗദി

എന്നാൽ, പരാതി നൽകി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഹുസൈനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. പോലീസിന്റെ നടപടി വൈകിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നേതാവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളെ ബി.ജെ.പി നേതാവ് രാം കദം അപലപിച്ചു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ മൂന്നാം ദിവസവും രാഹുൽ ഗാന്ധിയെ ഇ‍ഡി ചോദ്യം ചെയ്യുകയാണ്. ഇതേത്തുടർന്ന്, കേന്ദ്രസർക്കാർ നെഹ്‍റു കുടുംബത്തെ അവഹേളിക്കുന്നു എന്ന പേരിൽ, രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ അധിക്ഷേപം നടത്തിയത്.

‘ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് ഷാർജാ ഭരണാധികാരിയുടെ സഹായം തേടി’: സ്വപ്ന

നാഗ്പൂരിൽ, പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സെമിനാരി ഹിൽസിലെ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന മന്ത്രിമാരായ നിതിൻ റാവുത്തിനെയും വിജയ് വദ്ദേതിവാറിനെയും തടഞ്ഞുവച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം പ്രതിഷേധങ്ങൾ തുടരുമെന്നും ഇത്തരം നടപടികളിൽ കോൺഗ്രസ് ഭയക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button