ന്യൂഡൽഹി: സ്ത്രീയും പുരുഷനും ഏറെക്കാലം ഒരുമിച്ച് ജീവിച്ചാൽ അതിനെ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കൾക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീം കോടതി. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റെയാണ് വിധി.
2009ലെ കേസിൽ കേരള ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
ഒരുമിച്ച് ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാൽ അവരിലുണ്ടായ മക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി വിധി.
Post Your Comments