Latest NewsKeralaNews

ഇന്ന് മന്ത്രിസഭായോഗം ചേരും: ചർച്ചയാകുന്നത് ഇടത് വീഴ്‌ച?

കണ്ണൂർ വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇന്നലെ, നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഇന്ന് മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴാണ് പിണറായി മന്ത്രിസഭ ഇന്ന് യോഗം ചേരാനൊരുങ്ങുന്നത്. കൊവിഡ് പ്രതിരോധ നടപടി തീരുമാനിക്കും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം ചർച്ചയായേക്കും. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവും ചർച്ചയാകും. സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍.ഡി.എഫ്. ജില്ലകളില്‍ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതല്‍ യോഗങ്ങള്‍ നടക്കും.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

കണ്ണൂർ വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇന്നലെ, നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയിൽ നിന്ന് ഇ.പി ജയരാജൻ പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്‍റെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button