ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം ഈ വർഷം അവസാനത്തോടെ നടത്തും. ലേലം നടത്താൻ സർക്കാർ അനുമതി നൽകി. ലേലം പൂർത്തിയായാൽ മാസങ്ങൾക്കുള്ളിൽ രാജ്യത്ത് 5ജി സേവനം ലഭ്യമാകും.
72,097.58 മെഗാ ഹെർട്സ് സ്പെക്ട്രമാണ് ലേലം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തീകരിക്കും. ഇരുപത് കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുക.
ആദ്യ ഘട്ട 5ജി സേവനത്തിന് രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ്, ഭാരതി എയർടെൽ, വോഡഫോൺ- ഐഡിയ തുടങ്ങിയ കമ്പനികൾ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
Post Your Comments