ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിൽ ഫ്രഞ്ച് ഓയിൽ കമ്പനി ടോട്ടലുമായി സഹകരിക്കാനൊരുങ്ങി ഗൗതം അദാനി. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികളാണ് ടോട്ടൽ സ്വന്തമാക്കിയത്. എത്ര രൂപയ്ക്കാണ് ഓഹരികൾ സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
റിന്യൂവബിൾ എനർജി ഉപയോഗിച്ച് ജലം വിഘടിപ്പിച്ച് ഉൽപ്പാദിപ്പിക്കുന്നവയാണ് ഹരിത ഹൈഡ്രജൻ. 2023 ന് മുൻപ് ഒരു ട്രില്യൺ ശേഷിയുള്ള ഹൈഡ്രജൻ പ്ലാന്റിന്റെ നിർമ്മാണമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്ത് എട്ടു വർഷത്തിനുള്ളിൽ ഹൈഡ്രജൻ ഉൽപ്പാദനം പ്രതിവർഷം 5 ട്രില്യൺ ടൺ ആക്കുക ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നാഷണൽ ഹൈഡ്രജൻ പോളിസി പ്രഖ്യാപിച്ചിരുന്നു.
Also Read: എയർടെൽ എക്സ്ട്രീം: പേയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
ഹരിത ഹൈഡ്രജൻ നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, എൽ&ടി, പൊതുമേഖല സ്ഥാപനങ്ങളായ എൻടിപിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ രംഗത്തുണ്ട്.
Post Your Comments