മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുണ്ട്, ഗൂഡാലോചന കേസ് റദ്ദാക്കണം: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ നിന്നടക്കം തനിക്ക് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും. ഗൂഡാലോചന കേസ് റദ്ദാക്കണമെന്നും, രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും സ്വപ്ന ഹർജിയിൽ പറയുന്നു.

Also Read:തെറ്റുപറ്റിയെങ്കില്‍ സര്‍ക്കാര്‍ പരസ്യമായി തിരുത്തണം: തലശേരി അതിരൂപത

രാവിലെ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് സ്വപ്ന സുരേഷ് നൽകിയ ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും കുടുംബവും മുന്‍ മന്ത്രിമാരും അടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച്‌ നടത്തിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്ന് സ്വപ്ന ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

അതേസമയം, തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രിയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കോൺഗ്രസ്‌ പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾക്കാണ് പദ്ധതിയിടുന്നത്.

Share
Leave a Comment