തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി വിജയനെതിരെ കേരളത്തിൽ ഇഡി കേസെടുക്കണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് ഡൽഹിയിൽ ചെയ്യുന്നത് മറ്റൊരു പ്രതിഷേധമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസെന്ന് പറഞ്ഞ അദ്ദേഹം, രാഹുലിനെ ചോദ്യം ചെയ്യുന്നതിൽ ഡൽഹിയിൽ നടത്തുന്നത് കനത്ത പ്രക്ഷോഭമാണെന്നും പരിഹസിച്ചു.
സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്. പിണറായിക്കെതിരെ ഇ. ഡി കേസെടുക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽ, രാഹുലിനെതിരെ ഇ.ഡി കേസെടുത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ.
കോൺഗ്രസ് ആഞ്ഞടിക്കുകയാണ് സുഹൃത്തുക്കളെ… ആഞ്ഞടിക്കുകയാണ്.
Post Your Comments