Jobs & VacanciesLatest NewsIndiaNewsCareerEducation & Career

ബി.എസ്.എഫില്‍ അവസരം: നിരവധി ഒഴിവുകള്‍, വിശദവിവരങ്ങൾ

ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ 110 ഒഴിവുകള്‍. സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ- ടെക്‌നിക്കല്‍), കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in വഴി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് വിശദമായ മെഡിക്കല്‍ പരിശോധന എന്നിവയും ഉണ്ടാകും.

പോസ്റ്റ്: കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍), ഒഴിവുകളുടെ എണ്ണം: 88

പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ (വെഹിക്കിള്‍ മെക്കാനിക്ക്),
ഒഴിവുകളുടെ എണ്ണം: 12

പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ (ഓട്ടോ ഇലക്ട്രീഷ്യന്‍), ഒഴിവുകളുടെ എണ്ണം: 04

പോസ്റ്റ്: സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റോര്‍ കീപ്പര്‍) ,ഒഴിവുകളുടെ എണ്ണം: 06.

കോണ്‍സ്റ്റബിള്‍ ടെക്‌നിക്കല്‍ ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും അല്ലെങ്കില്‍ 3 വര്‍ഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. 18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി.

എസ്.ഐ ടെക്‌നിക്കല്‍ ഉദ്യോഗാര്‍ത്ഥിക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ ഓട്ടോ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഡിപ്ലോമ ഉണ്ടായിരിക്കണം. 30 വയസ് വരെയാണ് പ്രായപരിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button