മസ്കത്ത്: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ ഒമാൻ എയർ. വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. മുംബൈയിലേക്കും ബാംഗ്ലൂരിലേക്കും ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും ആഴ്ച്ച തോറും 7 സർവ്വീസുകളായിരിക്കും ഒമാൻ എയർ നടത്തുന്നത്.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ആഴ്ച്ചയിൽ 7 വിമാന സർവ്വീസുകളുണ്ടാകും. ഗോവയിലേക്ക് ആഴ്ച്ച തോറും 3 സർവ്വീസുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. മസ്കത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് ബോയിങ്ങ് 737 വിമാനങ്ങൾക്ക് പകരമായി വിസ്തൃതമായ B787 ഡ്രീംലൈനർ, എയർബസ് A330 എന്നീ വിമാനങ്ങൾ ഉപയോഗിക്കുമെന്നും ഒമാൻ എയർ അറിയിച്ചു.
Read Also: സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം
Post Your Comments