Latest NewsNewsIndiaMobile PhoneTechnology

വിപണി കീഴടക്കാൻ മോട്ടോ ജി62, സവിശേഷതകൾ ഇങ്ങനെ

ഈ സ്മാർട്ട്ഫോണിൽ 5ജി സപ്പോർട്ട് ലഭിക്കില്ല

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി62 വിപണിയിൽ പുറത്തിറക്കി. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിശോധിക്കാം.

6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഈ സ്മാർട്ട്ഫോണിൽ 5ജി സപ്പോർട്ട് ലഭിക്കില്ല.

Also Read: സുഹൃത്തുക്കൾ തമ്മിൽ സംഘർഷം : തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് അറസ്റ്റിൽ

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. കൂടാതെ, 20W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുന്നുണ്ട്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലാണ് വിപണിയിൽ പുറത്തിറക്കിയത്. ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഒഫീഷ്യലായി മോട്ടോറോള ഇതുവരെ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button