പാലക്കാട്: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ സ്വപ്‌ന സുരേഷിനെതിരെ കേസെടുത്ത് കസബ പൊലീസ്.കലാപ ആഹ്വാനശ്രമത്തിനാണ് സ്വപ്‌ന സുരേഷിനെതിരെ കേസെടുത്തത്. സി.പി.ഐ.എം നേതാവ് സി.പി.പ്രമോദിന്റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐ.ടി 65 എന്നീ വകുപ്പുകളാണ് പാലക്കാട് കസബ പൊലീസ് ചുമത്തിയത്. സി.പി.പ്രമോദ് പാലക്കാട് ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Read Also: ദാക്ഷിണ്യമില്ലാതെ ആക്രമിക്കും’: ഉക്രൈന് ദീർഘദൂര മിസൈലുകൾ നൽകരുതെന്ന് മുന്നറിയിപ്പു നൽകി പുടിൻ
‘സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം’- സി.പി.ഐ.എം നേതാവ് പരാതി നല്‍കിയത്.
Post Your Comments