KeralaLatest NewsNews

പതിനാലാം പഞ്ചവത്സര പദ്ധതി: കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് 14-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു. കരട് സമീപന രേഖയെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുമ്പോൾ അവ ഏത് അധ്യായത്തിലേതെന്നും ഖണ്ഡികയുടെ നമ്പരും സൂചിപ്പിക്കണം. പൊതുവായ അഭിപ്രായങ്ങളും സമർപ്പിക്കാം.

Read Also: ‘ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ക്ലിഫ് ഹൗസിൽ ഇരുന്ന് ചർച്ച ചെയ്ത് പല കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്’

ഒരാൾക്ക് ഒന്നിലധികം അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെങ്കിലും അവ ഓരോന്നും നൂറുവാക്കുകളിൽ ഒതുക്കിനിർത്തണം. അഭിപ്രായങ്ങളും നിർദേശങ്ങളും ജൂൺ 25നകം approach.paper@kerala.gov.in എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. മൈക്രോസോഫ്റ്റ് വേർഡ് ഫോർമാറ്റിലായിരിക്കണം അയയ്ക്കേണ്ടത്. അയയ്ക്കുന്ന വ്യക്തിയുടെ പേരും സ്ഥാപനത്തിന്റെ പേരും രേഖപ്പെടുത്തണം. കരട് സമീപന രേഖ സംസ്ഥാന ആസൂത്രണ ബോർഡിന്റെ spb.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

Read Also: കൂടുതൽ ആശുപത്രികളിൽ ബ്ലഡ് ബാങ്കുകൾ സ്ഥാപിക്കും: ആരോഗ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button