കൊച്ചി: ഐക്യരാഷ്ട്രസഭക്ക് കീഴിലെ ‘ഡിപ്ലോമാറ്റിക്ക് മിഷൻ ഗ്ലോബൽ പീസ്’ അംബാസഡർമാരായി കേരളത്തിൽ നിന്നും മലയാള ചലച്ചിത്ര രംഗത്തെ നിർമ്മാതാവും, പ്രൊജക്ട് ഡിസൈനറുമായ ഡോ. എൻ. എം ബാദുഷയും, പ്രമുഖ ഹോസ്പ്പിറ്റാലിറ്റി വ്യവസായിയുമായ ജിബി എബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു.
യു.എൻ സംഘടനയുടെ കീഴിലുള്ള ‘ഇൻ്റർനാഷണൽ കമ്മീഷൻ ഓഫ് ഡിപ്ലോമാറ്റിക് റിലേഷൻസ്, ഹ്യുമൻ റൈറ്റ്സ് ആൻഡ് പീസ്’ എല്ലാ വർഷവും ഓരോ രാജ്യങ്ങളിലെ അവരുടെ കീഴിലുള്ള ഡിപ്ലോമാറ്റിക്ക് കമ്മീഷനുകളുടെ നേതൃത്വത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ കാഴ്ചവെക്കുന്നവർക്കാണ് ഈ പുരസ്കാരങ്ങൾ നൽകി വരുന്നത്.
ഇന്ത്യയിലെ പ്രസ്തുത യു.എൻ സംഘടനയുടെ ഡിപ്ലോമാറ്റിക് കമ്മീഷനായ ‘ഡിപ്ലോമാറ്റിക്ക് മിഷൻ ഗ്ലോബൽ പീസ്’ ആണ്, ഈ അവാർഡുകൾ എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട സാമൂഹിക സേവകർക്ക് നൽകുന്നത്. കേരളത്തിൽ നിന്നും ഈ വർഷം ഡോ. എ.ൻ എം ബാദുഷക്ക് ‘ഗുഡ് വിൽ അംബാസഡർ’ പദവിയും ജിബി എബ്രഹാമിന് ‘പീസ് അംബാസഡർ’ പദവിയുമാണ് നൽകി ആദരിക്കുന്നത്.
കോവിഡ് കാലത്ത് ഉൾപ്പെടെ ഇവർ രണ്ടുപേരും യഥാക്രമം സിനിമാരംഗത്തും, വ്യവസായ രംഗത്തും അല്ലാതെയും സാമൂഹികമായും തൊഴിൽപരമായും നടത്തിയ വളരെക്കാലത്തെ മഹത്വപൂർണമായ സേവനങ്ങളാണ് ഈ പുരസ്കാരം നേടാൻ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഡോ.അനിൽ നായർ (ചെയർമാൻ & സെക്രട്ടറി ജനറൽ, ഡിപ്ലോമാറ്റിക്ക് മിഷൻ ഗ്ലോബൽ പീസ്) അറിയിച്ചു. ആഗസ്റ്റ് ആദ്യവാരം മുംബൈയിൽ വെച്ച് നടക്കുന്ന ഡിപ്ലോമാറ്റിക് മിഷൻ ഗ്ലോബ് പീസിൻ്റെ പരിപാടിയിൽ ഇരുവർക്കുമുള്ള പുരസ്കാരദാന ചടങ്ങുകൾ നിർവ്വഹിക്കും.
Post Your Comments