കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച്.ആര്‍.ഡി.എസ്. സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ ആരോപിച്ചു. സംഘപരിവാർ മാറ്റി നിർത്തപ്പെടേണ്ടവർ അല്ലെന്നും, സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണെന്നും ആരോപിച്ചു. പ്രമുഖ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
also Read:പട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
അതേസമയം, കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി.സി ജോർജ്ജും കേസിൽ പ്രതിയാണ്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, മുൻ മന്ത്രി കെ.ടി ജലീലിനെതിരെയും കൂടുതൽ വെളിപ്പെടുത്തൽ രണ്ട് ദിവസത്തിനകം നടത്തുമെന്ന് സ്വപ്ന പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരും ജലീലുമാണെന്നും അവർ പറഞ്ഞു. രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് വിശദീകരിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യവും സ്വപ്ന ഉന്നയിച്ചു.
Post Your Comments