COVID 19corona positive storiesUAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,319 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,079 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട, കലാപ ആഹ്വാനം നടത്തിയാൽ കയ്യുംകെട്ടി പോകില്ല: റിയാസ്

918,815 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,00,358 പേർ രോഗമുക്തി നേടി. 2,305 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 16,152 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 180,075 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: 15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button