Latest NewsNewsLife Style

മാമ്പഴം കഴിച്ചാൽ പിന്നെ ഈ ഭക്ഷണങ്ങൾ കഴിക്കരുത്

 

കോവിഡും മഴക്കാലവുമൊക്കെയാണെങ്കിലും നമ്മുടെ മുറ്റത്തും അയലത്തെ പറമ്പിലുമെല്ലാം മാവ് പൂത്തുലഞ്ഞ് നിൽക്കുന്നുണ്ടാകും. പച്ച മാങ്ങയും പഴുത്ത മാങ്ങയുമെല്ലാം ഇപ്പോൾ വീട്ടിലെ സ്ഥിരം അതിഥിയാണ്. എന്നാൽ, സ്വാദിഷ്ടമായ മാമ്പഴം കഴിച്ചാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മറ്റ് ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ. അതിൽ പ്രധാനപ്പെട്ട ചില ഭക്ഷണ സാധനങ്ങൾ ഇവയൊക്കെയാണ്.

മാമ്പഴം കഴിച്ചതിന് ശേഷം ഉടൻ തന്നെ തൈര് കഴിക്കാൻ പാടില്ല. തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടും. ഇതുമൂലം ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയും ചെയ്യും. മാമ്പഴം കഴിച്ചതിന് ശേഷം മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുകയും വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും

മാമ്പഴം കഴിച്ചതിന് ശേഷം പാവയ്ക്ക കഴിക്കുന്നത് ഛർദിലും തലകറക്കവും ഉണ്ടാക്കാൻ കാരണമായേക്കാം. ഇതിന് പുറമെ, ശ്വസനത്തിന് പ്രശ്‌നങ്ങളും ഉണ്ടാക്കും. മാമ്പഴം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആസിഡ് ഫോർമേഷന് കാരണമാകും. മാത്രമല്ല ഇന്റസ്റ്റിനിൽ അണുബാധ ഉണ്ടാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button