ബീജിംഗ്: കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത ഇരുപത്തിയാറുകാരി അവസാനം പോസ്റ്റ് പിന്‍വലിച്ചു. റേച്ചര്‍ വാട്ടേഴ്‌സ് എന്ന യുവതിയാണ് കാമുകന്‍ പോള്‍ മക്ഗീയെ കാണാനില്ലെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം: കോടിയേരി
ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് ഏപ്രിലിലാണ് നാല്‍പ്പതുകാരനായ പോള്‍ യു.കെയിലേക്ക് പോയത്. നോര്‍വിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകള്‍ പിന്നിട്ടിട്ടും യുവാവ് തിരിച്ചെത്താതായതോടെ പേടി തോന്നിയ റേച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
നോര്‍വിച്ച് കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് തനിക്കൊപ്പം നില്‍ക്കുന്ന പോളിന്റെ ചിത്രം പങ്കുവെച്ചത്. കാമുകനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തന്നെ ബന്ധപ്പെടണമെന്നും യുവതി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
പോസ്റ്റ് കണ്ട് പോളിന്റെ പരിചയക്കാരന്‍ യുവതിയെ ബന്ധപ്പെട്ടു. പോളിന് യു.കെയില്‍ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാള്‍ പറഞ്ഞത്. പോളും ഭാര്യയും പിണക്കത്തിലായിരുന്നു. കോവിഡിന്റെ തുടക്കത്തില്‍ ഇയാള്‍ ചൈനയിലെ ഷെന്‍ഷെനില്‍ ജോലി ചെയ്യുകയായിരുന്നു. 2019ലാണ് അമേരിക്കക്കാരിയായ റേച്ചര്‍ ചൈനയിലെത്തിയത്. ഇതിനിടെ ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു.
ഭാര്യയുള്ള വിവരം പോള്‍ കാമുകിയോട് പറഞ്ഞിരുന്നില്ല. ഏപ്രിലില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുമായി ഇയാള്‍ വീണ്ടും ഒന്നിക്കുകയും, അവിടെ തന്നെ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, കാമുകന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഉള്‍ക്കൊള്ളാന്‍ റേച്ചറിന് എളുപ്പമായിരുന്നില്ല. എങ്കിലും, ഫേസ്ബുക്കിലെ പോസ്റ്റ് ഉടന്‍ തന്നെ അവര്‍ ഡിലീറ്റ് ചെയ്തു.
Post Your Comments