Latest NewsNewsInternationalOmanGulf

ഒമാനിൽ ചൂട് വർദ്ധിക്കുന്നു: അന്തരീക്ഷ താപനില 49 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. അൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ ശനിയാഴ്ച്ച അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ അറിയിച്ചു. 24 മണിക്കൂറിനിടയിൽ ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സമീം മേഖലയിൽ 48.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫഹൂദ് മേഖലയിൽ 48.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: കാണാതായ കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്ത് ഇരുപത്തിയാറുകാരി, ഒടുവില്‍ പോസ്റ്റ് മുക്കി

ദോഫാറിലെ ഖൈറൂൺ ഹൈരാത്തിയിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 22.6 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

Read Also: ‘പ്രവാചകൻ ആയിഷയെ കല്യാണം കഴിച്ച ലോജിക്‌ അന്വേഷിച്ചു നടക്കുന്ന യുക്തൻമാർ ആദ്യം ഒരു കാര്യം ചെയ്യൂ’: ഒമർ ലുലു

shortlink

Related Articles

Post Your Comments

Related Articles


Back to top button