കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഷ്ട്രീയ കേരളം കലുഷിതമാകുന്നതിനിടെ, പുതിയ ആരോപണവുമായി എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ. ഷാജ് കിരണിനെതിരെ സുപ്രധാന വെളിപ്പെടുത്തൽ ആണ് അജി നടത്തിയിരിക്കുന്നത്. വിദേശ ഫണ്ട് എത്തിക്കാൻ ഷാജ് കിരൺ സഹായം തേടിയെന്നും, ബിലീവേഴ്‌സ് ചർച്ചിന് വേണ്ടിയായിരുന്നുവെന്നും അജി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അജിയുടെ വെളിപ്പെടുത്തൽ. സ്വപ്നയെ ജോലിയിൽ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് ഭീഷണി ഉണ്ടെന്നും അജി ആരോപിച്ചു.
സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്ന് അജി കൃഷ്ണൻ ആരോപിച്ചു. സംഘപരിവാർ മാറ്റി നിർത്തപ്പെടേണ്ടവർ അല്ലെന്നും, സംഘപരിവാർ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമാണെന്നും ആരോപിച്ചു.
അതേസമയം, കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി സി ജോർജ്ജും കേസിൽ പ്രതിയാണ്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
Post Your Comments