News

കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല: വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

മുദ്രാവാക്യം വിളിച്ചാൽ അവരെ LDF കൺവീനർ തന്നെ തല്ലുമോ?

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തൽ സ്വപ്ന സുരേഷ് നടത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്ത് എത്തിയതോടെ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച്‌ നടന്ന പ്രതിഷേധത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യവെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി ഉയർത്തിയത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെ? എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.

read also: അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, സഖാവേ മുന്നോട്ട്! വീണാ ജോര്‍ജ്

കുറിപ്പ് പൂർണ്ണ രൂപം,

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെ?

മുദ്രാവാക്യം വിളിച്ചാൽ അവരെ LDF കൺവീനർ തന്നെ തല്ലുമോ?

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കൽ സഖാവല്ല, LDFന്റെ കൺവീനറും CPM കേന്ദ്രകമ്മിറ്റിയംഗവുമായ EP ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികൾക്ക് പകർന്ന് നല്കാനാണ് ഈ അക്രമം.
ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തിൽ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button