KeralaLatest NewsNewsLife StyleFood & Cookery

മലയാളികളുടെ ഈ ജനപ്രിയ ഭക്ഷണം ക്യാൻസറിന് കാരണമാകും: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ന്യൂഡൽഹി: പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. എന്നാൽ, നിങ്ങളുടെ പ്രഭാതഭക്ഷണം ക്യാൻസറിന് കാരണമാകുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ ദിവസവും ഒരാൾ ശരീരത്തിന് വേണ്ടി ആദ്യം കഴിക്കുന്നത് എന്താണോ അതാണ് നമ്മുടെ ആരോഗ്യത്തെ താങ്ങി നിർത്തുന്നത്. പുതിയ ഗവേഷണമനുസരിച്ച് പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കാലക്രമേണ ക്യാൻസർ ഉണ്ടാകാൻ സാദ്ധ്യത വർദ്ധിപ്പിക്കുമത്രേ. ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷൻ ജേണലിന്റെ മെയ് പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

മുട്ട പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ കൊളസ്‌ട്രോൾ, ഹൃദ്രോഗം, കാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. 55 മുൻകാല പഠനങ്ങൾ വിശകലനം ചെയ്തതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഓരോ ദിവസവും ഒരു മുട്ട അധികമായി കഴിക്കുന്നത് ഏതെങ്കിലും കാരണങ്ങളാൽ മരണസാധ്യത 7 ശതമാനവും കാൻസർ സാധ്യത 13 ശതമാനവും വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ നിഗമനം ചെയ്തു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദിവസേന രാവിലെ മുട്ട കഴിക്കുന്നത് നിങ്ങളെ രോഗികളാക്കും എന്നാണ് പറയുന്നത്. എന്നാൽ, ദിവസം ഒരു മുട്ടയുടെ പകുതിയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് മുട്ടയോ വീതം കഴിക്കുന്നത് സുരക്ഷിതമാണെന്നും വിദഗ്ദ്ധർ പറയുന്നു.

പ്രഭാതഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നവരാണെങ്കിൽ ആ ശീലം നിങ്ങൾ പൂർണമായും മാറ്റേണ്ട ആവശ്യമില്ല. എണ്ണം കുറയ്ക്കുന്നതിലൂടെയും ശരീരത്തിനാവശ്യമായ വ്യായാമം ചെയ്യുന്നതിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ആഴ്ചയിൽ രണ്ട് തവണ മാത്രം മുട്ട കഴിക്കുന്ന ആളുകൾ, പ്രതിദിനം പകുതി മുട്ട മാത്രം കഴിക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും ഈ പഠനം പറയുന്നു. ഈ പഠനമനുസരിച്ച്, പുകവലി, മദ്യപാനം അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലിയൊക്കെയും ക്യാൻസറിന് കാരണമാകുന്നു. അതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ രോഗസാധ്യത ഒഴിവാക്കാൻ, വർണ്ണാഭമായതും സസ്യാധിഷ്ഠിതവുമായ ഭക്ഷണങ്ങൾ കഴിക്കാനും ദൈനംദിന ദിനചര്യയിൽ മതിയായ വ്യായാമങ്ങൾ ഉൾപ്പെടുത്താനും നിർദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button