KeralaLatest NewsNews

യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

അയല്‍വാസിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മഹേശ്വരിയെ വിളിക്കാന്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്

കൊല്ലം: കുടുംബ കലഹത്തെ തുടര്‍ന്ന്, യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം ഇരവിപുരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ മഹേശ്വരിയാണ് കൊല്ലപ്പെട്ടത് . തമിഴ്നാട്ടില്‍ നിന്നും വന്ന ഇവര്‍ ഇരവിപുരത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മുരുകന്‍ കുറ്റം സമ്മതിച്ചു.

Read Also:വിമാനത്തിൽ വെച്ച് പതിനഞ്ചു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു: കടുത്ത നടപടിയിലേക്ക് എയര്‍ ഇന്ത്യ

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കൊലപാതകം പുറംലോകമറിയുന്നത് ഞാറാഴ്ച രാവിലെയോടെയാണ്. അയല്‍വാസിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മഹേശ്വരിയെ വിളിക്കാന്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

ഈ സമയം ഭര്‍ത്താവ് മുരുകന്‍ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. തുടര്‍ന്ന്, ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇസ്തിരി തൊഴിലാളികളാണ് മഹേശ്വരിയും മുരുകനും. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. ബൈക്കിന്റെ ഷോക് അബ്‌സോര്‍ബര്‍ ഉപയോഗിച്ച് മുരുകന്‍ ഭാര്യയുടെ തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നു. അടിയില്‍ മഹേശ്വരിയുടെ മുഖം വികൃതമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button