KeralaLatest News

യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം: ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂർ:  കണ്ണൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ച പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിന് മുന്നേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

കരിങ്കൊടിയുമായി എത്തിയ പ്രവർത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ്  തടഞ്ഞു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പൊലീസ് ബസിൽ എആർ ക്യാമ്പിലേക്ക് മാറ്റി.

യൂത്ത് കോൺഗ്രസ്, കെഎസ്‍യു ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കില ക്യാമ്പസിലെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വീട്ടിൽ താമസിക്കാതെ ഗസ്റ്റ്ഹൗസിലാണ് താമസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button