KeralaLatest NewsNews

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച കേസിലെ പ്രതി ഒളിവിൽ

പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച കേസിലെ പ്രതി ഒളിവിൽ പോയി. ഒളിവിലുള്ള പ്രതിയെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ​പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ്, പാലക്കാട് അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചതിന് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തത്.

വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയും ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button