
ആപ്പിൾ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സുവർണാവസരം. ഐഫോൺ 13 വാങ്ങുമ്പോൾ 10,000 രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. ആപ്പിൾ അംഗീകൃത റീസെല്ലറായ ടെക്- നെക്സ്റ്റിലാണ് 69,900 രൂപയ്ക്ക് ഐഫോൺ 13 വിൽക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പ്രത്യേക ഇളവുകൾ ലഭിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉയോഗിച്ച് വാങ്ങുമ്പോൾ 4,000 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ക്യാഷ് ബാക്ക് ഓഫർ ലഭിച്ച് കഴിഞ്ഞാൽ 65,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. തവണകളായി വാങ്ങണമെങ്കിൽ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.
Also Read: കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയതിനെതിരെ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച
Post Your Comments